പെരിന്തല്‍മണ്ണ അക്കരക്കാടന്‍ കുന്ന് കുളിക്കടവ് തുറന്നു

അമ്മിനിക്കാടന്‍മലയില്‍ നിന്നും ഉത്ഭവിച്ച തോട്ടിലെ മികച്ച തെളിനീര്‍ എത്തുന്ന വിശാലമായതോടാണ് അക്കരക്കാടന്‍കുന്ന്.

Update: 2020-07-19 18:46 GMT

പെരിന്തല്‍മണ്ണ: നഗരസഭയാലെ ഒമ്പതാം വാര്‍ഡ് അക്കരക്കാടന്‍ കുന്ന് തോട്ടില്‍ നഗരസഭ നിര്‍മിച്ച കുളിക്കടവ് ചെയര്‍മാന്‍ എം.മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു.

അമ്മിനിക്കാടന്‍മലയില്‍ നിന്നും ഉത്ഭവിച്ച തോട്ടിലെ മികച്ച തെളിനീര്‍ എത്തുന്ന വിശാലമായതോടാണ് അക്കരക്കാടന്‍കുന്ന്. ഇവിടെ പ്രദേശവാസികളായ സ്ത്രീകള്‍ വര്‍ഷങ്ങളായി കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കടവാണ്. വളരെ ശോചനീയാവസ്ഥയിലായിരുന്ന കുളിക്കടവ് മികച്ച രൂപത്തില്‍ പുനര്‍നിര്‍മ്മിക്കണമെന്നത് നാട്ടുകാരുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു.

കൗണ്‍സിലറായ കാരയില്‍ സുന്ദരന്‍ ഈ ആവശ്യം ഏറ്റെടുത്ത് നഗരസഭാ പദ്ധതി വെച്ച് 4.95 ലക്ഷം രൂപ മുടക്കിയാണ് കുളിക്കടവ് അത്യാധുനികമായി നവീകരിച്ചത്.ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ്, നഗരസഭാ സെക്രട്ടറി അബ്ദുല്‍ സജീം, കൗണ്‍സിലര്‍ കാരയില്‍ സുന്ദരന്‍, പി മനാഫ് എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News