പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണം; എംഎസ്എഫ് മന്ത്രി വി അബ്ദുറഹ്മാനെ ഉപരോധിച്ചു
മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുക്കുന്ന യോഗത്തിലേക്ക് എംഎസ്എഫ് താനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി
മലപ്പുറം: ജില്ലയിലെ എസ്എസ്എൽസി വിജയിച്ച വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ ചാർജ്ജുള്ള മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുക്കുന്ന യോഗത്തിലേക്ക് എംഎസ്എഫ് താനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മാർച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് താനൂർ മണ്ഡലം പ്രസിഡൻ്റ് ഇർഷാദ് കുറുക്കോൾ അധ്യക്ഷത വഹിച്ചു.
മന്ത്രിയെ തടഞ്ഞ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജന: സെക്രട്ടറി വി എ വഹാബ്, സീനിയർ വൈസ് പ്രസിഡന്റ് കെ എൻ ഹകീം തങ്ങൾ, നിസാം താനൂർ, ജാഫർ ചാഞ്ചേരി, സാബിർ ഉണ്വാൽ, ഫുഹാദ് താനാളൂർ, മൻസൂർ പൊൻമുണ്ടം തുടങ്ങിയവരെ അറസ്റ്റ് ചെയ്തു.