വടകരയിലെ ബെവറേജില്‍ കനത്ത ക്യു; പോലിസ് ലാത്തിവീശി
നിരോധാജ്ഞ ലംഘിച്ച് ബെവറേജ് കോര്‍പറേഷന്റെ ഷോപ്പില്‍ ക്യൂ നിന്ന ഉപഭോക്തക്കളെ പോലിസ് എത്തി ലാത്തി വിശി
വടകര: വടകരയിലെ ബെവറേജ് കോര്‍പറേഷന്‍ ഷോപ്പുകള്‍ക്ക് മുന്നില്‍ കനത്ത ക്യൂ. പത്തിലധികം ആളുകള്‍ ഒത്തുകൂടുന്നതിനും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതിനും എല്ലാം വിലക്കുണ്ടെന്നിരിക്കെയാണ് ബെവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ മ രൂപപ്പെട്ടത്.
നിരോധാജ്ഞ ലംഘിച്ച് ബെവറേജ് കോര്‍പറേഷന്റെ ഷോപ്പില്‍ ക്യൂ നിന്ന ഉപഭോക്തക്കളെ പോലിസ് എത്തി ലാത്തി വിശി ഓടിച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെല്ലാം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ലംഘിച്ചാണ് മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ ക്യൂ നിന്നത്.