പോപുലർ ഫ്രണ്ട് വെള്ളയിൽ നാട്ടൊരുമ ഏരിയാ സമ്മേളനം ആഗസ്ത് 15ന്
പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് കെ കെ കബീർ ഉദ്ഘാടനം ചെയ്യും.
വെള്ളയിൽ: സേവ് ദി റിപബ്ലിക് എന്ന ശീർഷകത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വ്യാപകമായി നടത്തുന്ന കാംപയിനോടനുബന്ധിച്ച് കേരള സംസ്ഥാന കമ്മിറ്റി സപ്തംബർ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്റെ ഭാഗമായി നാട്ടൊരുമ എന്ന പേരിൽ ആഗസ്ത് 15, തിങ്കളാഴ്ച ഏരിയാ സമ്മേളനം സംഘടിപ്പിക്കുന്നു.
രാലിലെ 10മണിക്ക് പതാക ഉയർത്തലോടുകൂടി തോപ്പയിൽ ഡീലക്സ് ഹാളിൽ ആരംഭിക്കുന്ന പൊതുസമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് കെ കെ കബീർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഫാമിലി കൗൺസിലിങ് വിദഗ്ധൻ ഡോ: സിഎച് അഷ്റഫ് ഹാപ്പി ഫാമിലി പ്രോഗ്രാം അവതരിപ്പിക്കും. പൊതുസമ്മേളനത്തിൽ റസാഖ് കാരന്തൂർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് അഷ്കർ & ടീം അവതരിപ്പിക്കുന്ന ഇശൽ വിരുന്നും കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാമും ഒരുക്കുമെന്ന് കമ്മിറ്റി ചെയർമാൻ അസീസ് പറഞ്ഞു.