മുള്ള്യാകുര്‍ശ്ശിയില്‍ 'മഴക്കിലുക്കം' പദ്ധതി; 1500 മഴക്കുഴികള്‍ നിര്‍മിക്കും
ഒരു കോടിയോളം രൂപയൂടെ വികസന പദ്ധതികളാണ് മഴവെള്ള സംരക്ഷണ പ്രവര്‍ത്തനത്തിന് വേണ്ടി നടപ്പാക്കുന്നത്. കുടിവെള്ളകാര്‍ഷിക മേഖലക്ക് ഉണര്‍വ് നല്‍കുകയെന്ന ലക്ഷ്യത്തിലാണ് പദ്ധതി.
പെരിന്തല്‍മണ്ണ: കീഴാറ്റൂര്‍ പഞ്ചായത്തിലെ മുള്ള്യാകുര്‍ശ്ശി സൗത്ത്, നോര്‍ത്ത് വാര്‍ഡുകളില്‍ 'നാം നമുക്കായ്, കരുതലോടെ' സമ്മാനദാനവും 'മഴക്കിലുക്കം' പദ്ധതിയും പി അബ്ദുല്‍ ഹമീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 'മഴക്കിലുക്കം ' പദ്ധതിയില്‍ 1500 മഴക്കുഴികള്‍ നിര്‍മിക്കും. ഇരുവിള നെല്‍കൃഷി, മോടം നെല്‍കൃഷി, പഴവര്‍ഗ കൃഷി, മൂന്ന് തടയണകള്‍ , കിണറുകള്‍, കുളങ്ങള്‍, കിണര്‍ റീചാര്‍ജിംഗുകള്‍ , മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തികളും നടക്കും.
ഒരു കോടിയോളം രൂപയൂടെ വികസന പദ്ധതികളാണ് മഴവെള്ള സംരക്ഷണ പ്രവര്‍ത്തനത്തിന് വേണ്ടി നടപ്പാക്കുന്നത്. കുടിവെള്ളകാര്‍ഷിക മേഖലക്ക് ഉണര്‍വ് നല്‍കുകയെന്ന ലക്ഷ്യത്തിലാണ് പദ്ധതി.
മഴക്കാല പൂര്‍വ്വ ശുചീകരണവും ഫോട്ടോ മത്സരവും സംഘടിപ്പിച്ചു. മഴക്കാലത്തെ വരവേല്‍ക്കുന്നതിന് പ്രദേശത്തെ മുഴുവന്‍ വീടുകളും ശുചീകരിച്ചതിന്റെ ഫോട്ടോ മത്സരത്തില്‍ 150 കുടുംബങ്ങള്‍ പങ്കെടുത്തു. ഗപ്പി മീന്‍ വളര്‍ത്തലിലൂടെ കൊതുക് ട്രാപ്പിംഗ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ മുനീറ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മണിയാര്‍തൊടി മുഹമ്മദാലി, എംടി അബൂബക്കര്‍ മൗലവി, കെ വി മുഹമ്മദാലി, എന്‍ കെ ഖാദര്‍, പി അസൈനാര്‍ , പി മുഹമ്മദാലി, ടി സൈനുല്‍ ആബിദ്, കെ മിഷാല്‍, കെ എം സന്ധ്യ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ഉസ്മാന്‍ കൊമ്പന്‍ സ്വഗതം പറഞ്ഞു.