സമസ്ത പ്രതിനിധി സമ്മേളനം; സ്വാഗതസംഘം ഓഫീസ് തുറന്നു
സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീൻ കുട്ടി ഫൈസി ഓഫീസ് ഉദ്ഘാടനം ചെയ്തു.
അരീക്കോട്: സമസ്ത മലപ്പുറം ജില്ലാ ഗോൾഡൻ ജൂബിലി സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൻ്റെ സ്വാഗസംഘം ഓഫീസ് തുറന്നു. ഡിസംബർ എട്ടിന് അരീക്കോടാണ് പ്രതിനിധി സമ്മേളനം. ഏറനാട്, കൊണ്ടോട്ടി, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിൽ നിന്നായി 7500 പ്രതിനിധികൾ പങ്കെടുക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീൻ കുട്ടി ഫൈസി ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ എ റഹ്മാൻ ഫൈസി കാവനൂർ അധ്യക്ഷനായി. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ബി എസ് കെ തങ്ങൾ, കെ എ മജീദ് ഫൈസി കിഴിശ്ശേരി, കോപ്പിലാൻ അബുഹാജി കൊണ്ടോട്ടി, കുഞ്ഞിമോൻ ഹാജി വാണിയമ്പലം തുടങ്ങിയവർ സംബന്ധിച്ചു.