തലശ്ശേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആർഎസ്എസ് ആക്രമണം
ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിൽ ബൈക്ക് കത്തിനശിച്ചു. വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
തലശ്ശേരി: തലശ്ശേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആർഎസ്എസ് ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിൽ ബൈക്ക് കത്തിനശിച്ചു. വീടുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
സിപിഎം തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി പരിധിയിൽ പെടുന്ന കൊളശ്ശേരി വാവാച്ചി മുക്ക് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗവുമായ റിജിന്റെ ബൈക്കുകളും കുട്ടികളുടെ സൈക്കിളുമാണ് ആർഎസ്എസ് ക്രിമിനലുകൾ തീയിട്ടു നശിപ്പിച്ചത്. അതോടൊപ്പം വീടിനും ഭാഗികമായി തീപ്പിടിച്ചു. സംഭവ സ്ഥലം ജില്ലാ സെക്രട്ടറി എംവി ജയരാജൻ സന്ദർശിച്ചു.