തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫിസിലെ അഴിമതി: സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ

കഴിഞ്ഞ ദിവസം തലപ്പിള്ളി താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടറായ ചേലക്കര കാവുങ്കല്‍ സാബുവിനെ വിജിലന്‍സ് പിടികൂടിയിരുന്നു.

Update: 2020-04-18 14:52 GMT

വടക്കാഞ്ചാരി: കൊവിസ് 19 ന്റെ പശ്ചാതലത്തില്‍ ചെറുകിട വ്യാപാരികളില്‍ നിന്നും റേഷന്‍ കടക്കാരില്‍ നിന്നും ഭീഷണിപ്പെടുത്തി കൈകൂലി വാങ്ങുന്ന തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫിസിലെ അഴിമതി പുറത്ത് കൊണ്ട് വരാന്‍ സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ചേലക്കര മണ്ഡലം പ്രസിഡന്റ് കെ ബി അബു താഹിര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തലപ്പിള്ളി താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടറായ ചേലക്കര കാവുങ്കല്‍ സാബുവിനെ വിജിലന്‍സ് പിടികൂടിയിരുന്നു.

താലൂക്കിന് കീഴില്‍ വരുന്ന റേഷന്‍ കടക്കാരില്‍ നിന്നും ചെറുകിട വ്യാപാരികളില്‍ നിന്നും പലവിധ കാരണങ്ങള്‍ കാണിച്ച് മാസപ്പടി വാങ്ങുന്ന പല ഉദ്യോഗസ്ഥരുടെയും അഴിമതി ഇനിയും പുറത്ത് വരാനുണ്ടെന്ന് വ്യാപാരികള്‍ തന്നെ പറയുന്നു. മുഴുവന്‍ അഴിമതിക്കാരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് പഴുതടച്ച അന്വേഷണം ആവശ്യമാണ്. മുഴുവന്‍ ജനങ്ങളും ഒരു ദുരന്തത്തെ നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ഈ പ്രതിസന്ധി ഘട്ടം അഴിമതിക്കായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News