കൊല്ലം കോയസ്സംകാത്ത് നിരവധി വീടുകള്‍ വെള്ളക്കെട്ടില്‍; പരിഹാരം കാണണമെന്ന് എസ്ഡിപിഐ -ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും
പ്രദേശ വാസികളോടൊപ്പം ചേര്‍ന്ന് ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കമ്മിറ്റി അംഗം ഇസ്മയില്‍ കമ്മന പറഞ്ഞു.
കൊയിലാണ്ടി: കൊല്ലം കോയസ്സംകാത്ത് നിവാസികളുടെ ദുരിതത്തിന് അറുതിയില്ല. കാലവര്‍ഷം ആരംഭിച്ചതോടെ നിരവധി വീടുകള്‍ വെള്ളക്കെട്ടിലായിരിക്കുകയാണ്. റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണം. നഗരസഭ അടക്കമുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധം ശക്തിപ്പെട്ടിരിക്കുകയാണ്.
മഴ കനത്തതോടെ കൊല്ലം ടൗണില്‍ നിന്ന് മലിനജലം ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. 2016ല്‍ കൊല്ലത്ത് നിന്ന് പുതിപള്ളിവരെ നിര്‍മിച്ച റോഡിലെ ഓവുചാല്‍ മണ്ണിട്ട് മൂടിയതാണ് ദുരിതം ഇരട്ടിയാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വെള്ളം ഒഴുകാന്‍ െ്രെഡനേജ് നിര്‍മിച്ച് പ്രശ്‌നനത്തിന് ഉടന്‍പിഹാരം കാണമെന്ന് എസ്ഡിപിഐ കൊയിലാണ്ടിമണ്ഡലം കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രദേശ വാസികളോടൊപ്പം ചേര്‍ന്ന് ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ കമ്മിറ്റി അംഗം ഇസ്മയില്‍ കമ്മന പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പിന്നീട് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
മണ്ഡലം പ്രസിഡന്റ് ഫൈസല്‍ കാവുംവട്ടം, സിക്രട്ടറി റിയാസ് പയ്യോളി, ഹാരിസ് പുറക്കാട്, അഷറഫ് ചിറ്റാരി, ഖലീല്‍ നന്തി എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു.