ക്വാറന്റൈനിൽ കഴിയുന്നവർക്ക് വീട്ടിലേക്ക് മടങ്ങാനുള്ള വാഹന സൗകര്യം ഒരുക്കണം: എസ്ഡിപിഐ

പഞ്ചായത്തിന് സാധിക്കുന്നില്ലെങ്കിൽ രാഷ്ട്രീയ സന്നദ്ധ സേവകരുടെ സഹായം തേടി ക്വാറന്റൈനിൽ കഴിയുന്നവരെ വീട്ടിലേക്ക് എത്തിക്കണം.

Update: 2020-07-23 13:12 GMT

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രവാസികൾക്ക് ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും പതിനാല് ദിവസത്തെ കോറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്കുള്ള വാഹന സൗകര്യം പഞ്ചായത്ത് ഒരുക്കണമെന്ന് എസ്ഡിപിഐ വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കടലുണ്ടി നഗരത്തിൽ കൊറോണ പോസറ്റിവ് സ്ഥിരീകരിച്ചയാൾ പതിനാല് ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷംവീട്ടിലേക്ക് എത്തിയതായിരുന്നു. ആ വ്യക്തിയെ ക്വാറന്റൈൻ സെന്ററിൽ നിന്നും കൊണ്ടുവന്ന വ്യക്തിക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചതെന്ന് പറയപ്പെടുന്നത്. ഇങ്ങനെയാണങ്കിൽ സമ്പർക്കംമൂലം കൊറോണ വള്ളിക്കുന്ന് പഞ്ചായത്തിൽ പെട്ടെന്ന് പരക്കാൻ സാധ്യതയുള്ളതിനാലാണ് പഞ്ചായത്ത് ക്വാറന്റൈനിൽ കഴിയുന്നവർക്ക് വീട്ടിലേക്ക് പോകുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തണമെന്ന് എസ്ഡിപിഐ വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെടുന്നത്.

പഞ്ചായത്തിന് സാധിക്കുന്നില്ലെങ്കിൽ രാഷ്ട്രീയ സന്നദ്ധ സേവകരുടെ സഹായം തേടി ക്വാറന്റൈനിൽ കഴിയുന്നവരെ വീട്ടിലേക്ക് എത്തിക്കണം. മറ്റു വാഹനങ്ങളിൽ കൊണ്ട് പോകുന്നില്ല എന്നുള്ളതും, ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ഉറപ്പ് വരുത്തണമെന്നും എസ്ഡിപിഐ വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മൊയ്ദീൻ കോയ, സാബിത്ത് ആനങ്ങാടി, റഷീദ്, ഹുസൈൻകോയ, റഹീം, ഹംസ എന്നിവർ ഓൺ ലൈൻ യോ​ഗത്തിൽ പങ്കെടുത്തു.

Similar News