എറണാകുളം പള്ളുരുത്തിയിൽ എസ്ഡിപിഐ ആസാദി സംഗമം സംഘടിപ്പിക്കും
ആഗസ്റ്റ് 15 ന് വൈകീട്ട് 4.30 ന് പള്ളുരുത്തി കച്ചേരിപ്പടിയിൽ നടക്കുന്ന ആസാദി സംഗമത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകും.
കൊച്ചി: രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനമായ 2022 ആഗസ്ത് 15 ന് 'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യമുയർത്തി എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ ആസാദി സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് അറിയിച്ചു. സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായാണ് ആസാദി സംഗമം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 15 ന് രാവിലെ ജില്ലയിലെ മുഴുവൻ പാർട്ടി ബ്രാഞ്ച് കേന്ദ്രങ്ങളിലും പ്രവർത്തകർ ദേശീയ പതാക ഉയർത്തും.
വൈകീട്ട് 4.30 ന് പള്ളുരുത്തി കച്ചേരിപ്പടിയിൽ നടക്കുന്ന ആസാദി സംഗമത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ സ്വാതന്ത്ര്യദിന സന്ദേശം നൽകും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് പ്രസംഗിക്കും. ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി അധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ പാർട്ടി നേതാക്കളായ ഷെമീർ മാഞ്ഞാലി, നിമ്മി നൗഷാദ്, കെ എം ലത്തീഫ്, ബാബു വേങ്ങൂർ, കെ എ മുഹമ്മദ് ഷെമീർ, ഷിഹാബ് പടനാട്ട്, നാസർ എളമന, നീതു വിനീഷ്, ഷാനവാസ് പുതുക്കാട്, സുധീർ ഏലൂക്കര, നിഷ ടീച്ചർ, അബ്ദുറഹ്മാൻ ചേലക്കുളം തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.