പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഇരയ്ക്ക് നീതി ലഭ്യമാക്കുക: എസ്ഡിപിഐ
നിയമപോരാട്ടങ്ങൾക്ക് പാർട്ടി പൂർണ്ണ പിന്തുണ അറിയിക്കുന്നതായും വ്യക്തമാക്കി
നീലേശ്വരം: തൈക്കടപ്പുറത്ത് പതിനാറുകാരിയായ പെൺകുട്ടി പീഢനത്തിനിരയായ സംഭവം അങ്ങേയറ്റം ഞെട്ടലുളവാക്കുന്നതാണെന്നും മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും എസ്ഡിപിഐ നീലേശ്വരം മുനിസിപ്പൽ കമ്മറ്റി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഇരയ്ക്ക് നീതി ലഭ്യമാക്കുന്നതിനായുള്ള നിയമപോരാട്ടങ്ങൾക്ക് പാർട്ടി പൂർണ്ണ പിന്തുണ അറിയിക്കുന്നതായും വ്യക്തമാക്കി. അതേ സമയം, ഇത്തരം നീചകൃത്യങ്ങൾക്ക് മുസ്‌ലിം ലീഗ്-എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയ ലേബലുകളൊട്ടിച്ച് വിഷയം വഴിതിരിച്ചു വിടാനും അതുവഴി പിടികൂടാൻ ബാക്കിയുള്ള പ്രതികളെ രക്ഷപ്പെടുത്താനും ചില തത്പര കക്ഷികൾ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.