ചക്രസ്തംഭന സമരം; നികുതി കുറയ്ക്കും വരെ സമരം ചെയ്യും: എം ബി ഫസൽ മുഹമ്മദ്
പെരിന്തൽമണ്ണ നിയോജക മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിങ്കല്ലത്താണിയിൽ വെച്ച് നടത്തിയ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരിന്തൽമണ്ണ: പെട്രോളിനും ഡീസലിനും ഏർപെടുത്തിയ നികുതി കുറച്ചു വിലവർധനവിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നത് വരെ ജനാതിപത്യ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് മുൻ കെപിസിസി മെമ്പർ ഫസൽ മുഹമ്മദ് പറഞ്ഞു. പെരിന്തൽമണ്ണ നിയോജക മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിങ്കല്ലത്താണിയിൽ വെച്ച് നടത്തിയ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച്ച രാവിലെ നടന്ന സമരത്തിന് പി പത്ഭനാഭൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ ഹാരിസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു .ഐഎൻടിയുസി യുവജന വിഭാഗം ജില്ലാ പ്രസിഡൻറ് ടി കെ സദക്ക, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് യാക്കൂബ് കുന്നപ്പള്ളി, ബ്ലോക്ക് സെക്രട്ടറി നെട്ടുപ്പട്ടി മോഹൻദാസ്, രാജേന്ദ്രൻ, ആമിർ വെങ്ങാടൻ, ഫൈസൽ പാലോത്ത്, ഉണ്ണികൃഷ്ണൻ ടി വി, നഈം വെട്ടത്തൂർ, പ്രകാശ് മലയത്ത് മോഹനൻ കണക്കില്ലം, ഫിറോസ് വി, ഷൗക്കത്തലി കെ പി, ഹംസപ്പ തൂത അലി, വി കെ കൂരി അസീസ് എന്നിവർ സംസാരിച്ചു. ശശി വളാംകുളം സ്വാഗതവും അറഞ്ഞീക്കൽ ആനന്ദൻ നന്ദിയും പറഞ്ഞു.