കൊണ്ടോട്ടിയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊട്ടുക്കര പിപിഎം എച്ച് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

Update: 2022-08-14 14:10 GMT

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കര ഹൈസ്‌കൂൾ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. എക്കാപറമ്പ് മഞ്ഞ പുലത്ത്പാറ പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 13കാരനായ എക്കാപറമ്പ് കാളമ്പ്രം സ്വദേശി കുന്നം പള്ളി നിസാറിന്റെ മകൻ അദ്നാൻ ആണ് മരണപ്പെട്ടത്.

കൊട്ടുക്കര പിപിഎം എച്ച് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കുളത്തിൽ മുങ്ങിപ്പോയ അദ്‌നാനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Similar News