താനൂർ ഫെസ്റ്റ് 2022; വിളബര ജാഥ നടത്തി
ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മലബാർ ബാവ നിർവഹിച്ചു
താനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂനിറ്റ് ആഗസ്ത് 15 മുതൽ സപ്തംബർ 15 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന താനൂർ ഫെസ്റ്റ് 2022 വ്യാപാര മഹോൽസവത്തോടനുബന്ധിച്ച് താനൂരിൽ വിളമ്പര ജാഥ നടത്തി. ഇതോടനുബന്ധിച്ച് നടന്ന ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് മലബാർ ബാവ നിർവഹിച്ചു.
യൂനിറ്റ് പ്രസിഡന്റ് മുസ്തഫ കമാൽ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ നിർവഹിച്ചു. ജനറൽ സെക്രട്ടറി എം സി റഹിം, കെപി മനാഫ്, ഷണ്മുഖൻ, പ്രോഗ്രാം കൺവീനർ ലിസ യൂനസ്, എന്നിവർ സംസാരിച്ചു. സാബു സി വി, സമീർ വിപിഒ, തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി. ജാഥ നഗരം ചുറ്റി ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.