തിക്കോടി ഡ്രൈവ് ഇൻ ബീച്ചായ കല്ലകത്ത് കടപ്പുറത്ത് കാർ കടലിൽ താഴ്ന്നു

മണ്ണുമാന്തി വിളിച്ചുവരുത്തി കരക്ക് എത്തിക്കുകയായിരുന്നു

Update: 2020-10-29 02:12 GMT

പയ്യോളി: തിക്കോടി ഡ്രൈവ് ഇൻ ബീച്ചായ കല്ലകത്ത് കടപ്പുറത്ത് കാർ കടലിൽ താഴ്ന്നു. പേരാമ്പ്ര ഭാഗത്തു നിന്ന് കടൽത്തീരം സന്ദർശിക്കാനെത്തിയ കുടുംബം സഞ്ചരിച്ച കാറാണ് കടലിൽ താഴ്ന്ന് പോയത്. ഇന്നലെ വൈകിട്ടോടയാണ് സംഭവം.

തീരത്തുകൂടി കാറോടിച്ചു പോകുമ്പോൾ മണ്ണിൽ താഴുകയായിരുന്നു. വേലിയിറക്കമുള്ള സമയത്ത് ആയിരുന്നു. കാർ കരകയറ്റാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും കടലിൽ വേലിയേറ്റം വന്നതോടെ വിഫലമായി. ഒടുവിൽ മണ്ണുമാന്തി വിളിച്ചുവരുത്തി കരക്ക് എത്തിക്കുകയായിരുന്നു. ഇതിനു മുമ്പും ഉല്ലാസത്തിനെത്തിയവരുടെ കാറുകൾക്ക് താഴ്ന്ന് പോയിരുന്നു ഇതേ തുടർന്ന് നാട്ടുകാർ തീരത്ത് ഇറക്കുന്നത് തടയുകയും ഇതേ തുടർന്ന് ഉല്ലാസത്തിനെത്തുന്നവരുമായി സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. 

Similar News