കൂറ്റന്‍ ദേശീയ പതാക കൗതുകമാകുന്നു
മൂന്ന് ദിവസം കൊണ്ടാണ് നിരവധി പേര്‍ ചേര്‍ന്ന് ദേശീയ പതാക ഒരുക്കിയത്.
മാള: 300 അടി നീളത്തിലുള്ള കൂറ്റന്‍ ദേശീയ പതാക കൗതുകമാകുന്നു. പാറപ്പുറത്തെ പോളക്കുളത്തിലാണ് കൂറ്റന്‍ ദേശീയ പതാക ഒരുക്കിയിരിക്കുന്നത്. പോളക്കുളം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാറപ്പുറത്തെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് കൂറ്റന്‍ പതാക ഒരുക്കിയതും പോളക്കുളത്തിന്‍റെ അരികില്‍ സ്ഥാപിച്ചതും.
മൂന്ന് ദിവസം കൊണ്ടാണ് നിരവധി പേര്‍ ചേര്‍ന്ന് ദേശീയ പതാക ഒരുക്കിയത്. കുളത്തിലാണിത് സ്ഥാപിച്ചിരിക്കുന്നതെന്നതിനാല്‍ അതിമനോഹര കാഴ്ചയാണ് നല്‍കുന്നത്. വെള്ളത്തില്‍ പതാകയുടേയും വൃക്ഷങ്ങളുടെയും പ്രതിഫലനമുണ്ടാകുന്നത് നയന മനോഹര കാഴ്ചയാണ്. ഈ കാഴ്ച കാണാനായി അറിഞ്ഞും കേട്ടും ദൂരദിക്കുകളില്‍ നിന്നടക്കം നിരവധി പേരാണ് എത്തുന്നത്.