പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പോപുലർ ഫ്രണ്ട് നിർമിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറി

ജില്ലയിൽ നൽകിയ അഞ്ചാമത്തെ വീടിൻ്റെ താക്കോൽ ദാനമാണ് ഇന്ന് നടന്നത്.

Update: 2021-10-28 16:58 GMT

എറണാകുളം: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയപുനരധിവാസ പദ്ധതിയുടെ ഭാഗമായി ആലുവ തായ്ക്കാട്ടുകരയിൽ സലീമിന് നൽകിയ വീടിൻ്റെ താക്കോൽദാനം സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ നിർവ്വഹിച്ചു.

2018 ൽ നടന്ന പ്രളയത്തിൽ എറണാകുളം ജില്ലയിലുണ്ടായ വ്യാപക നഷ്ടത്തിൽ പോപുലർ ഫ്രണ്ട് വീടുകളുടെ അറ്റകുറ്റപണികൾ, പുതിയ വീടു നിർമ്മാണങ്ങൾ തുടങ്ങി ഒട്ടനവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു. ജില്ലയിൽ നൽകിയ അഞ്ചാമത്തെ വീടിൻ്റെ താക്കോൽ ദാനമാണ് ഇന്ന് നടന്നത്.

സോണൽ സെക്രട്ടറി എം.എച്ച് ഷിഹാസ്, എറണാകുളം ജില്ല പ്രസിഡൻ്റ് വി കെ സലിം, ഇടുക്കി ജില്ല പ്രസിഡൻ്റ് ടി എ നൗഷാദ്, ജില്ല കമ്മിറ്റിയംഗം കെ എസ് നൗഷാദ്, ഡിവിഷൻ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ്, ഏരിയ പ്രസിഡൻ്റ് അബ്ദുൽ ജലീൽ, ജബീൽ തുടങ്ങിയവർ സംബന്ധിച്ചു.


Similar News