താനൂർ നഗരസഭയുടെ പുതിയ ബസ്‌സ്റ്റാന്റ് നാടിന് സമർപ്പിച്ചു

താനൂരിലെ പ്രമുഖ വസ്ത്ര വ്യാപരിയായിരുന്ന പരേതനായ എ പി ബാപ്പു ഹാജിയുടെ മകൾ സി പി ആയിഷ അബൂബക്കർ 2012 ൽ 50 വർഷത്തേക്ക് പാട്ടത്തിന് നഗരസഭക്ക് വിട്ടു നൽകിയ 60 സെന്റ് ഭൂമിയിലാണ് ബസ്‌സ്റ്റാന്റ് നിർമ്മിച്ചിരിക്കുന്നത്.

Update: 2022-03-31 15:52 GMT

താനൂർ: താനൂർ നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റ് നാടിന് സമർപ്പിച്ചു. ഇന്നലെ നടന്ന പ്രൗഡമായ ചടങ്ങിൽ നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീനാണ് ബസ്‌സ്റ്റാന്റ് നാടിന് സമർപ്പിച്ചത്. തെയ്യാല റോഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി പുതിയ സ്റ്റാന്റിൽ സമാപിച്ചു.

താനൂരിലെ പ്രമുഖ വസ്ത്ര വ്യാപരിയായിരുന്ന പരേതനായ എ പി ബാപ്പു ഹാജിയുടെ മകൾ സി പി ആയിഷ അബൂബക്കർ 2012 ൽ 50 വർഷത്തേക്ക് പാട്ടത്തിന് നഗരസഭക്ക് വിട്ടു നൽകിയ 60 സെന്റ് ഭൂമിയിലാണ് ബസ്‌സ്റ്റാന്റ് നിർമ്മിച്ചിരിക്കുന്നത്. ഭൂമി പാട്ടത്തിന് നൽകിയ സി പി ആയിഷ അബൂബക്കർ, മുൻ പഞ്ചയത്ത് പ്രസിഡന്റ് എം പി അഷറഫ്, മുൻ വൈസ് ചെയർമാൻ സി മുഹമ്മദ് അഷറഫ്, കുന്നത്തേരി അബ്ദുസ്സമദ്, കെ കെ ഭരതൻ, ചെറിയേരി സിദ്ധീഖ്, ഹംസ ബാവ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഉദ്‌ഘാടന ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ സി കെ സുബൈദ അധ്യക്ഷയായി. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജസ്‌ന ബാനു സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി കെ എം ബഷീർ റിപോർട്ട് അവതരിപ്പിച്ചു.

Similar News