സായാഹ്‌ന സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു
ഭര്‍തൃപിതാവിനൊപ്പം സായാഹ്‌ന സവാരി കഴിഞ്ഞ് വീട്ടിലെത്തിയ ഐശ്വര്യ ഭര്‍ത്താവിന്റെ ദേഹത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു
വേങ്ങര: സായാഹ്‌ന സവാരി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. ഊരകം കുന്നത്ത് ഏലാന്തിയില്‍ വേണുഗോപാല്‍-ലക്ഷ്മി ദമ്പതികളുടെ മകളും വേങ്ങര പത്ത്മൂച്ചി കളവൂര്‍ കോതമംഗലത്ത് സൂരജിന്റെ ഭാര്യയുമായ ഐശ്വര്യ (28) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 5.30നാണ് സംഭവം. ഭര്‍തൃപിതാവിനൊപ്പം സായാഹ്‌ന സവാരി കഴിഞ്ഞ് വീട്ടിലെത്തിയ ഐശ്വര്യ കസേരയിലിരിക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വേങ്ങര നഴ്‌സിങ് ഹോമിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തിരൂരങ്ങാടി തഹസീല്‍ദാര്‍ ഉണ്ണികൃഷ്ണന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. രണ്ടര വര്‍ഷം മുമ്പ് വിവാഹിതയായ ഐശ്വര്യക്ക് മക്കളില്ല.