ടിഎന്‍ പ്രതാപന്റെ രാജി അംഗീകരിച്ചു; ചുമതല പത്മജാ വേണുഗോപാലിനും അബ്ദുള്‍ റഹ്മാന്‍ കുട്ടിക്കും
തൃശൂര്‍: ഡിസിസി പ്രസിഡന്റ് സ്ഥാനത്തും നിന്നും ടിഎന്‍ പ്രതാപന്‍ എംപിയുടെ രാജി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അംഗീകരിച്ചു. പാര്‍ലിമെന്ററി അംഗമായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ ടിഎന്‍ പ്രതാപന്‍ രാജിക്കത്ത് നല്‍കിയത്.
കെപിസിസി വൈസ് പ്രസിഡന്റ് പത്മജാ വേണുഗോപാലിനും മുന്‍ ഡിസിസി പ്രസിഡന്റും നിലവിലെ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ഒ അബ്ദുള്‍ റഹ്മാന്‍ കുട്ടിക്കും തൃശ്ശൂര്‍ ഡിസിസിയുടെ താല്‍ക്കാലിക ചുമതല നല്‍കി. തൃശ്ശൂര്‍ ജില്ലയുടെ ചുമതലയില്‍ കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ തുടരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.