പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ അക്രമത്തിനിരയായ മദ്രസ വിദ്യാർത്ഥിയെ സന്ദർശിച്ചു
ജുവനൈൽ ജസ്റ്റിസ് ആക്ട് ഇടാതെ നിസാര വകുപ്പുകൾ ചാർത്തി രക്ഷപ്പെടുത്താനുള്ള നീക്കങ്ങളും പ്രതിഷേധാർഹമാണ്
പരപ്പനങ്ങാടി: ചെട്ടിപ്പടിയിൽ ആർഎസ്എസ് പ്രവർത്തകൻ്റെ അക്രമത്തിനിരയായ മദ്രസ്സ വിദ്യാർഥിയെ യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ചു. മുസ് ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ശെരീഫ് വടക്കയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർഥിയെ സന്ദർശിച്ചത്.
പ്രതികളാകുന്ന ആർഎസ്എസ്സുകാർക്ക് സ്ഥിരമായി കേരളാ പോലിസ് പതിച്ച് നൽകാറുള്ള 'മാനസിക രോഗ സർട്ടിഫിക്കറ്റ് ' നൽകി രക്ഷപ്പെടുത്താനുള്ള നീക്കത്തേയും ജുവനൈൽ ജസ്റ്റിസ് ആക്ട് ഇടാതെ നിസാര വകുപ്പുകൾ ചാർത്തി രക്ഷപ്പെടുത്താനുള്ള നീക്കങ്ങളും പ്രതിഷേധാർഹമാണെന്നും അവയെ ജനാധിപത്യ വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കാൻ മുന്നിട്ടിറങ്ങുതായിരിക്കുമെന്ന് സന്ദർശന ശേഷം നേതാക്കൾ പറഞ്ഞു.
കുടുംബത്തിന് വേണ്ട എല്ലാവിധ നിയമ സഹായവും പിന്തുണയും യൂത്ത് ലീഗ് വാഗ്ദാനം ചെയ്യുകയും ചെയ്തു. മണ്ഡലം ഭാരവാഹികളായ പി അലി അക്ബർ, യുഎ റസാഖ്, അനീസ് കൂരിയാടൻ, ഉസ്മാൻ കാച്ചടി, മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ ആസിഫ് പാട്ടശ്ശേരി ,കെപി നൗഷാദ്, ഹർഷദ് ചെട്ടിപ്പടി എന്നിവരും വിദ്യാർഥിയെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.