വര്‍ഷങ്ങളായി മണ്ണിട്ട് മൂടിയ നീര്‍ത്തടം നാട്ടുകാര്‍ ശുചീകരിച്ചു
പൊതു സ്ഥലത്ത് നിലകൊള്ളുന്ന കുളം പഞ്ചായത്തിന് വിട്ട് നല്‍കി പൂര്‍മായും സംരക്ഷണ ഭിത്തി നിര്‍മിച്ച് സുരക്ഷിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊടവങ്ങാട്ടെ യുവാക്കള്‍.
അരീക്കോട്:വര്‍ഷങ്ങളായി മണ്ണിട്ട് മൂടിയ നീര്‍ത്തടം നാട്ടുകാര്‍ വീണ്ടും ശുചീകരിച്ചു. കീഴുപറമ്പ് കൊടവങ്ങാട് സ്രാമ്പിയ കുളമാണ് യുവാക്കള്‍ പുന:ദ്ധാരണം നടത്തിയത്. വയലിനോട് ചേര്‍ന്നുള്ള കുളവും സ്രാമ്പിയയും സംരക്ഷിക്കാന്‍ ആളില്ലാതെ നശിക്കുകയായിരുന്നു. വര്‍ഷങ്ങളോളം പ്രദേശത്തുക്കാര്‍ കുളിക്കാനും കാര്‍ഷിക ആവശ്യത്തിനുമായി ഉപയോഗിച്ച കുളമാണ് യുവാക്കളുടെ കൂട്ടായ്മയിലൂടെ പുനര്‍ജനി ഉണ്ടായത്.
യുവാക്കളുടെ കൂട്ടായ്മയിലൂടെ പുനര്‍നിര്‍മ്മിച്ച കുളത്തില്‍ പുരാതന കല്ലുകളും അതിര്‍ത്തിയും കണ്ടെത്താന്‍ സാധിച്ചു. കൂടാതെ ചാലിയാറിലേക്ക് മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന തോടിന്റെ ഉത്ഭവ കേന്ദ്രം ഇവിടെയാണ്. ഈ തോടും അടഞ്ഞതിനാല്‍ യുവാക്കള്‍ തന്നെ മുന്നിട്ടിറങ്ങി വെള്ളം ഒഴികിപോകാനുള്ള രീതിയില്‍ മണ്ണ് നീക്കം ചെയ്തു. പൊതു സ്ഥലത്ത് നിലകൊള്ളുന്ന കുളം പഞ്ചായത്തിന് വിട്ട് നല്‍കി പൂര്‍മായും സംരക്ഷണ ഭിത്തി നിര്‍മിച്ച് സുരക്ഷിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊടവങ്ങാട്ടെ യുവാക്കള്‍. പി കെ ശിഹാബ്, കെ കെ ജുനൈസ്, കെ ടി നിസാമുദ്ദീന്‍, കെ ടി മുബാറക്കലി നേതൃത്വം നല്‍കി.