മൊത്ത വില സൂചിക വിവരശേഖരണം ഈ മാസം മുതല്‍

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ എന്യൂമറേറ്റര്‍മാര്‍ ഈ മാസം മുതല്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കും.

Update: 2021-07-22 12:13 GMT

കോഴിക്കോട്: മൊത്ത വില സൂചിക വിവരശേഖരണം ഈ മാസം തുടങ്ങും. തിരഞ്ഞെടുക്കപ്പെട്ട ഫാക്ടറികള്‍ക്ക് നോട്ടിസ് അയയ്ക്കും. 2017 ഏപ്രില്‍ മുതല്‍ 2021 വരെയുള്ള ഓരോ മാസത്തെയും മൊത്തവില, ഡിസ്‌കൗണ്ട്, ജിഎസ്ടി/ എക്‌സൈസ് ഡ്യൂട്ടി എന്നിവ പ്രത്യേകം ശേഖരിക്കും.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ എന്യൂമറേറ്റര്‍മാര്‍ ഈ മാസം മുതല്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കും. പുതിയ സീരീസ് അനുസരിച്ചുള്ള വിവര ശേഖരണത്തിനായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡിപിഐഐടി വിഭാഗം തയ്യാറാക്കിയ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങുന്നതോടെ ഫാക്ടറികള്‍ നേരിട്ടാണ് വിലവിവരം പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടത്.

വില വിവരം ശേഖരിക്കുന്നതോടൊപ്പം പോര്‍ട്ടല്‍ ഉപയോഗത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്യാനും എന്യൂമറേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന വര്‍ഷം 2011-12 കണക്കാക്കിയാണ് ഇപ്പോള്‍ മൊത്ത വില സൂചിക പുറത്തിറക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ എഫ് മുഹമ്മദ് യാസിര്‍ അറിയിച്ചു.


Similar News