പാണ്ടിക്കാട് തറിപ്പടിയിൽ പാറപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ന് രാവിലെ പ്രദേശവാസികളാണ് വീടിനടുത്തുള്ള പാറപ്പുറത്ത് മൊയ്തീൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തറിപ്പടിയിൽ വീടിനടുത്തുള്ള പാറപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തറിപ്പടിയിൽ പാലത്തിങ്ങൽ വീട്ടിൽ അലവി മകൻ മൊയ്‌ദീൻ കുട്ടി (33) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ പ്രദേശവാസികളാണ് വീടിനടുത്തുള്ള പാറപ്പുറത്ത് മൊയ്തീൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2 വർഷത്തോളമായി ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.