പട്‌ന: ബിഹാറില്‍ ദലിതു വോട്ടുകള്‍ സ്വന്തമാക്കാന്‍ കരുക്കള്‍ നീക്കി വിവിധ സ്ഥാനാര്‍ഥികള്‍. ലോകസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഏതാണ്ട് ചൂടുപിടിച്ചതോടെയാണ് സംസ്ഥാനത്തെ നിര്‍ണായക ശക്തിയായ ദലിതുകള്‍ക്കു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും കൂടിയത്. ജനസംഖ്യയുടെ 16 ശതമാനവും ദലിതുകളായ സംസ്ഥാനത്തെ 40 ലോക്‌സഭാ മണ്ഡലങ്ങളില്‍ 15 എണ്ണവും ദലിതുകള്‍ക്ക് വന്‍ സ്വാധീനമുള്ള മണ്ഡലങ്ങളാണ്. മോദി സര്‍ക്കാരിനു കീഴില്‍ ദലിതുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ വന്‍ വര്‍ധനയാണ് റിപോര്‍ട്ടു ചെയ്തതെങ്കിലും ബിജെപി തന്നെയാണ് ദലിത് പ്രീണനവുമായി ആദ്യം രംഗത്തെത്തിയത്. ദലിതുകള്‍ക്കായുള്ള കേന്ദ്ര, സംസ്ഥാന പദ്ധതികളെ കുറിച്ചു വിശദീകരിക്കാനെന്ന പേരില്‍ ബിജെപി, ദലിത് നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. കേന്ദ്രമന്ത്രി തവാര്‍ ചന്ദ് ഗെഹ്‌ലോട്ട് ഇടക്കിടെ സംസ്ഥാനം സന്ദര്‍ശിക്കുന്നതും ദലിത് വോട്ട് ലക്ഷ്യം വച്ചാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിവിധ വാഗ്ദാനങ്ങള്‍ നല്‍കി കാലങ്ങളായി ദലിതുകളെ പറ്റിക്കുകയാണ് ബിജെപിയും സഖ്യകക്ഷികളുമെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. നിതീഷ് കുമാര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ദലിതുകളോടു വന്‍ ചതിയാണ് ചെയ്തത്. വാഗ്ദാനം നല്‍കി വോട്ടു വാങ്ങുക മാത്രമാണ് ഇത്രകാലം അവര്‍ ചെയ്തതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രേം ചന്ദ്ര മിശ്ര വ്യക്തമാക്കി. അതേസമയം ഉത്തര്‍പ്രദേശ് അതിര്‍ത്തിക്കടുത്തുള്ള ജില്ലകളായ ഗോപാല്‍ഗുഞ്ച്, സാസരം, കൈമുര്‍, ബുക്‌സര്‍, ഭെട്ടിയ തുടങ്ങിയ പ്രദേശങ്ങള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിക്കുള്ള വന്‍ സ്വാധീനമുള്ള മേഖലകളാണ്.