'ഞാന്‍ ഉള്ളി അധികം കഴിക്കാറില്ല'; വിലക്കയറ്റം ബാധിക്കുന്നില്ലെന്ന് നിര്‍മല സീതാരാമന്‍
രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചു വരുന്ന ഉള്ളി വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ച് വിദീകരിക്കുകയായിരുന്നു മന്ത്രി.
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഉള്ളി വിലക്കയറ്റത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെ വിചിത്ര മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തന്റെ വീട്ടില്‍ ഭക്ഷണത്തില്‍ ഉള്ളി ഉള്‍പ്പെടുത്താറുമില്ലെന്നും അത് കൊണ്ട് തന്നെ ഉള്ളിയുടെ വില വര്‍ദ്ധന തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചു വരുന്ന ഉള്ളി വിലയെ ചെറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ച് വിദീകരിക്കുകയായിരുന്നു മന്ത്രി.
ഉള്ളിയുടെ ഉല്‍പ്പാദനം കുറയുകയും വില കുതിക്കുകയും ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തോട് പ്രതികരിക്കവെ മറ്റൊരു പാര്‍ലമെന്റ് അംഗം ഇടപെട്ട് 'താങ്കള്‍ ഉള്ളി കഴിക്കാറുണ്ടോ?' എന്ന് ചോദിക്കുകയായിരുന്നു.
ഇതിന് 'ഞാന്‍ ഉള്ളിയും വെളുത്തുള്ളിയും അധികം കഴിക്കാറില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്,' എന്നായിരുന്നു മന്ത്രിയുടെ മറുപടി.