ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന്

Update: 2019-07-16 12:57 GMT

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്നു രാത്രിയില്‍. അര്‍ധരാത്രിയില്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ഭാഗികമായി ദൃശ്യമാവും.

ഇന്ത്യയില്‍ രാത്രി 12.13 മുതലാണ് ഗ്രഹണം കാണാന്‍ സാധിക്കുക. ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാവും.

2021 മെയ് 26നാണ് ഇനി അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം. സൂര്യനും ചന്ദ്രനും മധ്യത്തിലൂടെ ഭൂമി കടന്നുപോകുമ്പോള്‍ സൂര്യനില്‍ നിന്നുള്ള പ്രകാശം തട്ടി ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറയ്ക്കുന്നതാണ് ചന്ദ്രഗ്രഹണം. 

Tags:    

Similar News