യാത്രക്കാരന്‍ സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച് കണ്ടക്ടര്‍, അടിപിടി (വീഡിയോ)

Update: 2025-01-13 01:35 GMT

ജയ്പൂര്‍: ടിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള സ്റ്റോപ്പില്‍ ഇറങ്ങാത്ത വയോധികനോട് കണ്ടക്ടര്‍ പത്തുരൂപ അധികമായി ചോദിച്ചതിനെ തുടര്‍ന്ന് ബസില്‍ അടിപിടി. രാജസ്താനിലെ ജയ്പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍ എല്‍ മീണയും(75) കണ്ടക്ടറും തമ്മിലാണ് അടിപിടിയുണ്ടായതെന്ന് കനോട്ട പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ഉദയ്‌സിങ് പറഞ്ഞു. ആഗ്ര റോഡിലെ കനോട്ട സ്റ്റാന്‍ഡിലാണ് മീണ ഇറങ്ങേണ്ടിയിരുന്നത്. പക്ഷേ ഇറങ്ങിയില്ല. തുടര്‍ന്ന് അടുത്ത സ്റ്റോപ്പായ നയ്‌ലയില്‍ ഇറങ്ങണമായിരുന്നു. ഇതിന് പത്തുരൂപ അധികം വേണമെന്നാണ് കണ്ടക്ടര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മീണ പറഞ്ഞതോടെയാണ് അടിപിടിയുണ്ടായതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തു.

Similar News