25 വര്‍ഷമായി ജയിലില്‍ കഴിയുന്ന 11 പേര്‍ക്ക് മോചനം; ജംഇയ്യത്തിന് ഒരു പൊന്‍തൂവല്‍ കൂടി

ജംഇയ്യത്ത് അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി വിധിയെ സ്വാഗതം ചെയ്തു

Update: 2019-02-28 15:03 GMT

ന്യഡല്‍ഹി:തീവ്രവാദബന്ധം ആരോപിച്ച് ജയിലുകളില്‍ അടക്കപ്പെട്ട 700ലേറെ നിരപരാധികള്‍ക്ക് നിയമ സഹായം നല്‍കിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പൗരാണിക പ്രസ്ഥാനമായ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദിന്റെ പരിശ്രമങ്ങള്‍ക്ക് പുതിയയൊരു പൊന്‍തൂവല്‍ കൂടി. 25 വര്‍ഷം മുമ്പ് തീവ്രവാദം ആരോപിച്ച് ജയിലില്‍ അടക്കപ്പെട്ട 11 യുവാക്കളെ നാസിക്കിലെ പ്രത്യേക ടാഡ കോടതി നിരപരാധികളായി കണ്ട് വിട്ടയച്ചു. തെളിവുകള്‍ അപൂര്‍ണമാണന്നും നിയമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും പറഞ്ഞാണ് കോടതി വിട്ടയച്ചത്. രോഗശയ്യയില്‍ കിടക്കുന്ന ജംഇയ്യത്ത് അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി വിധിയെ സ്വാഗതം ചെയ്തു. പക്ഷേ, കാല്‍നൂറ്റാണ്ട് കാലം അന്യായമായി പീഡിപ്പിക്കപ്പെട്ട ഈ സാധുക്കളുടെയും കുടുംബത്തിന്റെയും നീണ്ട ദു:ഖ ദുരിതങ്ങള്‍ക്ക് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരപരാധികളെ കേസുകളില്‍ കുടുക്കുന്ന ഉദ്യോഗസ്ഥന്‍മാരെ ശിക്ഷിക്കുന്നത് വരെ നീതി അപൂര്‍ണമായിരിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി.




Tags:    

Similar News