പെരിന്തല്‍മണ്ണ ബിവറേജിലെ 11 പേര്‍ക്ക് കൊവിഡ്

മുമ്പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് ആയത്.

Update: 2020-08-10 08:46 GMT

പെരിന്തല്‍മണ്ണ: ബിവറേജസ് കോര്‍പറേഷന്റെ പെരിന്തല്‍മണ്ണയിലെ ചില്ലറ മദ്യവില്‍പന ശാലയില്‍ 11 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. മുമ്പ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ക്വാറന്റൈനിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് പോസിറ്റീവ് ആയത്. സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ബിവറേജസ് ഔട്ട്‌ലറ്റും പരിസരങ്ങളും അണുമുക്തമാക്കിയിരുന്നു.

പുതിയ സാഹചര്യത്തില്‍ മറ്റ് ഔട്ട്‌ലറ്റുകളില്‍നിന്നുള്ള അഞ്ച് ജീവനക്കാരെ ഇവിടേക്ക് നിയോഗിച്ചിരിക്കുകയാണ്. ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചവര്‍ ക്വാറന്റൈനില്‍ പോകുന്നതിന്റെ തലേന്ന് അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുള്ള മൂന്നുപേരോടും ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News