ദുല്‍ഖര്‍ സല്മാന് കൊവിഡ്
കൊവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്മാന് തന്നെയാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്.ചെറിയ പനിമാത്രമാണുള്ളതെന്നും താന്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും ദുല്‍ഖര്‍ സല്മാന് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി
കൊച്ചി: മമ്മൂട്ടിക്ക് പിന്നാലെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും കൊവിഡ് സ്ഥിരീകരിച്ചു.താന്‍ കൊവിഡ് പോസിറ്റീവായ വിവരം ദുല്‍ഖര്‍ സല്മാന് തന്നെയാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്.ചെറിയ പനിമാത്രമാണുള്ളതെന്നും താന്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും ദുല്‍ഖര്‍ സല്മാന് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളില്‍ സിനിമ ചിത്രീകരണത്തിനിടയില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ കൊവിഡ് പരിശോധന നടത്തണമെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞു.
ഏതാനും ദിവസം മുമ്പ് ദുല്‍ഖറിന്റെ പിതാവും നടനുമായ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.സിബി ഐ അഞ്ചിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.