സ്‌കൂളില്‍ ഓട്ടമല്‍സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 14കാരന്‍ മരിച്ചു

Update: 2024-12-01 07:29 GMT

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ സ്‌കൂളില്‍ ഓടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 14 കാരന്‍ മരിച്ചു. വെള്ളിയാഴ്ച സിറൌലി ഗ്രാമത്തില്‍ മോഹിത് ചൌധരി എന്ന ആണ്‍കുട്ടിയാണ് മരിച്ചത്. സ്‌കൂളില്‍ കായിക മത്സരത്തിനിടെയാണ് സംഭവം. ആണ്‍കുട്ടി തുടക്കത്തില്‍ സുഹൃത്തുക്കളോടൊപ്പം രണ്ട് റൗണ്ട് ഓടി. പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ മാസം അലിഗഡിലെ അരാന ഗ്രാമത്തില്‍ ഓടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മമത എന്ന 20 കാരിയായ പെണ്‍കുട്ടിയും മരിച്ചിരുന്നു. സെപ്റ്റംബറില്‍ ഉത്തര്‍പ്രദേശിലെ ലഖ്നൌവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെ ഒന്‍പത് വയസ്സുള്ള വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചിരുന്നു.


Similar News