ഗൗരി ലങ്കേഷ് വധം: പ്രതിക്ക് ജാമ്യം

Update: 2025-01-10 15:04 GMT

ബംഗളൂരു: മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയായ ഹിന്ദുത്വന് ജാമ്യം. ശരത് ബാവുസാഹിബ് കലസ്‌കര്‍ എന്നയാള്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജാമ്യം അനുവദിച്ചത്. കേസില്‍ 2018 മുതല്‍ ഇയാള്‍ ജയിലിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കേസില്‍ മൊത്തം 18 പ്രതികളാണുള്ളത്. ഇതില്‍ പതിനേഴു പേര്‍ക്കും ഇതോടെ ജാമ്യം ലഭിച്ചു. വികാസ് പാട്ടീല്‍ എന്ന പ്രതി ഇപ്പോഴും ഒളിവിലാണ്. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷിനെ സനാതന്‍ സന്‍സ്ത എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ വെടിവച്ചു കൊന്നത്.

Tags:    

Similar News