തമിഴ്‌നാട്ടില്‍ സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യസ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുനെല്‍വേലി ജില്ലയിലെ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മരിച്ച മൂന്ന് വിദ്യാര്‍ഥികളും എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്.
ശുചിമുറിയുടെ ഭിത്തി തകര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ അതിനടിയില്‍പ്പെടുകയായിരുന്നു. മൂന്ന് കുട്ടികളും തല്‍ക്ഷണം മരിച്ചു. പോലിസും രക്ഷാപ്രവര്‍ത്തകരും ഇവിടെ എത്തിയിട്ടുണ്ട്. ജില്ലാ കലക്ടറും ഉടന്‍ എത്തിച്ചേരും. മരിച്ച കുട്ടികളുടെ പേരുവിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി.