താജ് ഹോട്ടലില്‍ വ്യവസായി മരിച്ച നിലയില്‍

പിതാവ് ഫോണ്‍ ചെയ്‌തെങ്കിലും മുന്നി പ്രതിക്കരിക്കാത്തതിനെ തുടര്‍ന്ന് ഹോട്ടലിലെ റിസപ്ഷനില്‍ വിളിച്ച അന്വേഷിക്കുകയായിരുന്നു.

Update: 2019-07-22 08:22 GMT

ന്യൂഡല്‍ഹി: 35 വയസ്സുക്കാരനായ എന്‍ആര്‍ഐ ബിസിനസുകാരനെ ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നി ജെയ്റ്റിലിയന്ന അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജനെയാണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുന്നി ഹോട്ടല്‍ താജ് പാലസില്‍ മുറിയെടുത്തത്. പിതാവ് ഫോണ്‍ ചെയ്‌തെങ്കിലും മുന്നി പ്രതിക്കരിക്കാത്തതിനെ തുടര്‍ന്ന് ഹോട്ടലിലെ റിസപ്ഷനില്‍ വിളിച്ച അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മുന്നിയുടെ ഫോണിലേക്ക് വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് ഹോട്ടല്‍ മാനേജര്‍ ആറാം നിലയിലെ മുന്നിയുടെ മുറിയ്ക്ക് മുന്നിലെത്തി വാതില്‍ തട്ടുകയായിരുന്നു. വാതില്‍ തുറക്കാതെയായപോള്‍ ഡൂപ്ലികേറ്റ് താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നു. അബോധാവസ്ഥയില്‍ കിടക്കുന്ന മുന്നിയെ ആണ് അവര്‍ കണ്ടത്. ഉടനെ മുന്നിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിന്നീട് പോലിസില്‍ അറിയിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനുമായില്ല. ഹോട്ടല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ പുറത്തുനിന്ന് ആരും തന്നെ മുറിയില്‍ കയറിയിട്ടില്ലെന്ന് സിസിടിവി പരിശോധിച്ച ശേഷം പോലിസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം പറയാന്‍ സാധിക്കൂ എന്നും പോലിസ് വ്യക്തമാക്കി. അവിവാഹിതനായ മുന്നി മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലാണ് താമസം. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്ക് വന്നതായിരുന്നു.


Tags:    

Similar News