അഹമ്മദാബാദ് ഐഐഎമ്മില്‍ വിദ്യാര്‍ഥികളും അധ്യാപകനും ഉള്‍പ്പെടെ 40 പേര്‍ക്ക് കൊവിഡ്

Update: 2021-03-28 09:47 GMT

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ വിദ്യാര്‍ഥികളും ഒരു പ്രഫസറും ഉള്‍പ്പെടെ 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളും ഒരു പ്രൊഫസറും ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇവരെ ക്വാറന്റൈനിലാക്കിയതായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫിസര്‍ മെഹുല്‍ ആചാര്യ പറഞ്ഞു. ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ 25 വിദ്യാര്‍ഥികള്‍ക്കും കൊവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഐഐടിയില്‍ രോഗം സ്ഥിരീകരിച്ച പലരും ലക്ഷണമില്ലാത്തവരായിരുന്നു. ഇവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ട്. ഞങ്ങളുടെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും കഴിഞ്ഞ വര്‍ഷം മുതല്‍ ഓണ്‍ലൈനിലാണ്. കാംപസിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള യാത്രകളും നിയന്ത്രിച്ചിരിക്കുകയാണ്. കാംപസിലെ എല്ലാ താമസക്കാര്‍ക്കും ഞങ്ങള്‍ മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പതിവായി നല്‍കിവരുന്നതായും ഐഐഎംഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    

Similar News