ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം; 45 പേര്‍ക്ക് പരിക്കേറ്റു
തിരുപ്പതിയില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭകരപേട്ടില്‍ വെച്ചാണ് അപകടം.
ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം. 45 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. തിരുപ്പതിയില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭകരപേട്ടില്‍ വെച്ചാണ് അപകടം.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടം. ക്ഷേത്ര നഗരമായ തിരുപ്പതിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയാണ് ഭകരപേട്ട. ഡ്രൈവറുടെ അശ്രദ്ധമൂലം ബസ് കൊക്കയിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും തിരുപ്പതി പോലിസ് സൂപ്രണ്ട് പറഞ്ഞു.
Andhra Pradesh | 7 people killed and 45 injured in a bus accident last night in Chittoor
— ANI (@ANI) March 27, 2022
Accident happened as the bus fell off the cliff due to driver's negligence in Bakrapeta, 25 kms away from Tirupati. Aggrieved were shifted to a nearby hospital: SP, Tirupati pic.twitter.com/Vi3DFj36Uy
അനന്തപൂര്‍ ജില്ലയിലെ ധര്‍മവാരത്ത് നിന്ന് ചിറ്റൂരിലെ നഗരിക്കടുത്തുള്ള ഗ്രാമത്തിലേക്ക് 52 പേരുടെ വിവാഹസംഘവുമായി പോവുകയായിരുന്നു സ്വകാര്യ ബസ്. ഘാട്ട് റോഡ് വഴി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് വീഴുകയായിരുന്നു.
പോലീസും രക്ഷാപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.