മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 66,836 പേര്‍ക്ക് കൊവിഡ്; മരണം 773

Update: 2021-04-23 17:06 GMT

മുംബൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ചയും രാജ്യത്തെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,836 പേര്‍ക്കുകൂടിയാണ് വൈറസ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 41,61,676 ആയി. കൊവിഡ് ബാധിച്ച് 773 പേര്‍ക്കാണ് ഇക്കാലയളവില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 63,252 ലേക്ക് എത്തി.

നിലവില്‍ 6,91,851 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. 34,04,792 പേരാണ് ഇതുവരെ കൊവിഡില്‍നിന്ന് മുക്തി നേടിയത്. അതേസമയം, ആഴ്ചകള്‍ക്കുശേഷം സംസ്ഥാനത്ത് പുതിയ കേസുകളേക്കാള്‍ കൂടുതല്‍ രോഗമുക്തി രേഖപ്പെടുത്തിയത് ആശ്വാസമായി. സുഖം പ്രാപിച്ച് 74,045 രോഗികളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇപ്പോള്‍ 81.81 ശതമാനമാണ് രോഗമുക്തി നിരക്ക്. 16.53 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

സംസ്ഥാനത്തിന്റെ മരണനിരക്ക് 1.52 ശതമാനമാണ്. 41,88,266 പേര്‍ ഹോം ക്വാറന്റൈനിലും 29,378 പേര്‍ സ്ഥാപനങ്ങളിലുമുള്ളവരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, മുംബൈയില്‍ 7,221 പേര്‍ക്കാണ് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,541 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 72 പേര്‍ക്കുകൂടി മഹാമാരിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. നിലവില്‍ 81,538 സജീവകേസുകളാണ് മുംബൈയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 9,863 കേസുകളും 30 മരണങ്ങളുമാണ് പുനെയില്‍ രേഖപ്പെടുത്തിയത്.

Tags:    

Similar News