തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ തീപ്പിടിത്തം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

14 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സതൂറിലെ അച്ചന്‍ഗുളത്തിന് സമീപത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

Update: 2021-02-12 10:31 GMT
തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ തീപ്പിടിത്തം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപ്പിടിച്ച് എട്ടുപേര്‍ മരിച്ചു. 14 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സതൂറിലെ അച്ചന്‍ഗുളത്തിന് സമീപത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

Tags:    

Similar News