ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി മരിച്ചവരില്‍ എറണാകുളം സ്വദേശിയും

Update: 2024-07-28 04:39 GMT

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീന്‍ ഡേവിഡാണ് മരിച്ചത്. ഡല്‍ഹി പോലിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് നവീന്‍.

ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറി വിദ്യാര്‍ഥികള്‍ മരിച്ചത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. വെള്ളം കയറിയ ബേസ്‌മെന്റില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെത്തിച്ചു.





Tags:    

Similar News