ലൈംഗികാതിക്രമ ആരോപണം; ബ്രിജ്ഭൂഷണ്‍ സിങ്ങിന് സമന്‍സ് അയച്ച് കോടതി

ബ്രിജ്ഭൂഷണിനെതിരെ ജൂണ്‍ 15 ന് സിറ്റി പോലീസ് 354, 354 എ, 354 ഡി, 506 എന്നിവ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Update: 2023-07-07 12:01 GMT

ഡല്‍ഹി: ബി.ജെ.പി എം.പിയും സ്ഥാനമൊഴിയുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിന് സമന്‍സ് അയച്ച് കോടതി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് സമന്‍സ് അയച്ചത്. രാജ്യത്തെ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. ജൂലൈ 18ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.ബ്രിജ്ഭൂഷണ്‍ സിങിന്റെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 2ന് ബ്രിജ്ഭൂഷണെതിരെ ഡല്‍ഹി പോലീസ് രണ്ട് എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിരുന്നു. ബ്രിജ്ഭൂഷണിനെതിരെ ജൂണ്‍ 15 ന് സിറ്റി പോലീസ് 354, 354 എ, 354 ഡി, 506 എന്നിവ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.





Tags:    

Similar News