ഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ് ഭൂഷണെതിരായ അന്വേഷണം നിഷ്പക്ഷമായി നടത്തിയില്ലെങ്കില്‍ സസ്‌പെന്റ് ചെയ്യും

Update: 2023-06-01 09:21 GMT

ഡല്‍ഹി: ഗുസ്തി താരങ്ങളുടെ സമരം മുഖവിലയ്‌ക്കെടുക്കാത്ത ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്നും വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ടെന്നും ഫെഡറേഷന്‍ അറിയിച്ചു. 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്പെന്റെ് ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ഫെഡറേഷന്‍ താക്കീതു ചെയ്തു.

അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന് കൂടാതെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടു.ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ഐ.ഒ.സിയും വ്യക്തമാക്കി.





Tags:    

Similar News