ബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാര്‍ത്ത തെറ്റ്; അന്വേഷണം പുരോഗമിക്കുന്നു: ഡല്‍ഹി പോലിസ്
എന്നാല്‍ അല്‍പസമയത്തിനകം പോലിസ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.
ഡല്‍ഹി: മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ മതിയായ തെളിവുകളില്ലെന്ന വാര്‍ത്ത തള്ളി ഡല്‍ഹി പോലിസ്. വാര്‍ത്താ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ട് തെറ്റാണെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ ഗുസ്തി അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരായി മതിയായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നും വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണ്. കേസിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, എന്ന തരത്തില്‍ ഡല്‍ഹി പോലിസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അല്‍പസമയത്തിനകം പോലിസ് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.