ബംഗളൂരുവില്‍ കാര്‍ പോസ്റ്റിലിടിച്ച് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

Update: 2021-08-31 08:57 GMT
ബംഗളൂരുവില്‍ കാര്‍ പോസ്റ്റിലിടിച്ച് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

ബംഗളൂരു: ആഡംബര കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറി ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ തമിഴ്‌നാട് ഡിഎംകെ എംഎല്‍എയുടെ മകനും ഉള്‍പ്പെടുന്നു. മൂന്ന് യുവതികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂര്‍ മണ്ഡലത്തിലെ ഡിഎംകെ എംഎല്‍എ വൈ പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ബിന്ദു എന്നിവരടക്കമുള്ളവരാണ് മരിച്ചത്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ഇവര്‍ സഞ്ചരിച്ചിരുന്ന ഔഡി ക്യു 3 എന്ന കാര്‍ നിയന്ത്രണംവിട്ട് ആദ്യം ഫുട്പാത്തിലേക്ക് പാഞ്ഞ് കയറുകയും പിന്നീട് പോസ്റ്റിലിടിച്ച് തകരുകയുമായിരുന്നു. ആറ് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. അപകടത്തില്‍പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വാഹനം പോസ്റ്റില്‍ ഇടിച്ചതിന് പിന്നാലെ ഒരു ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. കാറിനുള്ളില്‍ ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലിസ് പറയുന്നത്.

Tags:    

Similar News