ഖത്തറില്‍ ഇനി മെത്രാഷ് 2 വഴി തൊഴിലുടമയെ മാറ്റാം

Update: 2022-03-13 14:17 GMT

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ആപ്പ് ആയ മെട്രാഷ് 2 വില്‍ ആറ് പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. താഴെ പറയുന്നവയാണ് പുതിയ സേവനങ്ങള്‍.

1. എക്‌സപ്ഷനല്‍ വിസ എക്‌സ്റ്റന്‍ഷന്‍ സര്‍വീസ്, ബിസിനസ്സ് വിസ, ഔദ്യോഗിക വിസ, ടൂറിസ്റ്റ് വിസ എന്നീ വിസകളുടെ കാലാവധി നീട്ടലിന് അപേക്ഷിക്കുന്നതിനുള്ള പ്രത്യേക സേവനം. നിശ്ചിത ഉപാധികളോടെ ഏതാനും വിഭാഗത്തിലുള്ള വിസിറ്റ് വിസകളുടെ കാലാവധി ഈ സംവിധാനം ഉപയോഗിച്ച് ദീര്‍ഘിപ്പിക്കാം.

2. തൊഴില്‍ വിസയില്‍ രാജ്യത്തിനകത്തുള്ളവര്‍ക്ക് തൊഴില്‍ ദാതാവിനെ മാറ്റാം. നിലവിലുള്ള തൊഴിലുടമയുടെ എന്‍ഒസി ഉണ്ടെങ്കില്‍ ഒരു തൊഴില്‍ ദാതാവില്‍ നിന്ന് മറ്റൊരു തൊഴില്‍ ദാതാവിലേക്ക് ഈ സേവനം ഉപയോഗിച്ച് വര്‍ക്ക് വിസ മാറ്റാം.

3. പ്രവാസികള്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് കുടുംബാംഗത്തിലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നതിനുള്ള സേവനം. പുതുതായി സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നയാളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

4. ഫാമിലി വിസിറ്റ് വിസയില്‍ രാജ്യത്തിനകത്തുള്ള അമ്മയ്ക്ക് നവജാതശിശുവിന്റെ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള വിസ സേവനം. ഫാമിലി വിസിറ്റ് വിസയില്‍ ഖത്തറിലെത്തി പ്രവസം നടത്തിയ അമ്മമാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം.

5. എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ (കംപ്യൂട്ടര്‍ കാര്‍ഡ്) സേവനം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഈ സേവനം ലഭിക്കും.

6. ഫാമുകളുടെയും മല്‍സ്യബന്ധന ബോട്ടുകളുടെയും ഉടമകള്‍ പോലുള്ള വ്യക്തിഗത തൊഴിലുടമകള്‍ക്കും അവരുടെ സ്റ്റാറ്റസിലുള്ളവര്‍ക്കും എംപ്ലോയര്‍ ചേഞ്ച് സേവനം.

Tags:    

Similar News