ബിഹാറില്‍ ആര്‍ജെഡി മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ആര്‍ജെഡി, കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 20 സീറ്റുകളിലേക്കാണ് ആര്‍ജെഡി മല്‍സരിക്കുന്നത്. ഇതില്‍ ശിവ്ഹര്‍ ഒഴികെ 19 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 40ല്‍ 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെയും കാര്യത്തില്‍ ധാരണയെത്തിയതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അറിയിച്ചു.
പട്‌ന: ബിഹാറില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആര്‍ജെഡി, കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുടെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 20 സീറ്റുകളിലേക്കാണ് ആര്‍ജെഡി മല്‍സരിക്കുന്നത്. ഇതില്‍ ശിവ്ഹര്‍ ഒഴികെ 19 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 40ല്‍ 38 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെയും കാര്യത്തില്‍ ധാരണയെത്തിയതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അറിയിച്ചു. ശിവ്ഹറിനു പുറമേ സഖ്യകക്ഷിയായ വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടി മല്‍സരിക്കുന്ന മധുബനി സീറ്റിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല.
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാാദവിന്റെ മകള്‍ മിസ ഭാരതി പാട്‌ലിപുത്ര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവും. നിലവില്‍ രാജ്യസഭാംഗമാണ് മിസ. ആര്‍ജെഡി വക്താവും എംഎല്‍എയുമായ ഭായി ബീരേന്ദ്ര പാടലീപുത്രയില്‍ മല്‍സരിക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍നിന്ന് പുറത്തായ ശരത് യാദവ് മധേപുരയില്‍നിന്ന് ജനവിധി തേടും. ആര്‍ജെഡിയുടെ പക്കലുള്ള ആറാ സീറ്റ് സിപിഐ (എംഎല്‍) നു നല്‍കിയിരുന്നു. മഹാസഖ്യത്തിന്റെ ഭാഗമായി ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കും. ബിജെപി സഖ്യം ഉപേക്ഷിച്ച ഉപേന്ദ്ര കുഷ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി അഞ്ച് സീറ്റില്‍ മല്‍സരിക്കും. ഏപ്രില്‍ 11നും 19നുമാണ് ബീഹാറില്‍ വോട്ടെടുപ്പ്.