15കാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

Update: 2025-01-14 06:39 GMT

ചെന്നൈ: ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷന്‍ എം.എസ്. ഷാ പോക്‌സോ കേസില്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മധുര സൗത്ത് ഓള്‍ വിമന്‍ പോലിസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണു നടപടി.


 15 വയസ്സുള്ള മകളുടെ മൊബൈല്‍ ഫോണില്‍ എം.എസ്. ഷാ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പിതാവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് ഇയാളുടെ ഭാര്യയ്‌ക്കെതിരെയും ഷായ്ക്ക് എതിരെയും പോലിസ് കേസെടുക്കുകയായിരുന്നു.

വിശദ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.




Tags:    

Similar News