ഡിഎംകെ എംപി കനിമൊഴിയെ അധിക്ഷേപിച്ച് പരാമര്‍ശം: ബിജെപി നേതാവ് എച്ച് രാജയ്ക്ക് തടവ് ശിക്ഷ
ചെന്നൈ : ഡിഎംകെ എംപി കനിമൊഴിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എച്ച്.രാജയ്ക്ക് 6 മാസം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ യുകെയിലായിരുന്നപ്പോള്‍ തമിഴ്‌നാട് ബിജെപിയെ നയിച്ച നേതാവാണ് ബിജെപി നേതാവ് എച്ച്.രാജ. കനിമൊഴി അവിഹിത സന്തതിയെന്ന എച്ച്.രാജയുടെ പരാമര്‍ശമാണ് കേസിന് ആസ്പദമായത്.