വാഗ്ദാന ലംഘനം: ബിജെപി എംഎല്‍സിയുടെ അമ്മാവനെ മാവോവാദികള്‍ വെടിവച്ചു കൊന്നു

അ്ഞ്ചു കോടി നിരോധിത നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കാമെന്നു പറഞ്ഞു പറ്റിച്ച എംഎല്‍സി രാജന്‍ കുമാര്‍ സിങ്ങിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

Update: 2018-12-31 16:53 GMT

പട്‌ന: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാമെന്നു പറഞ്ഞു പറ്റിച്ച ബിജെപി എംഎല്‍സി(മെംബര്‍ ഓഫ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍)യുടെ വീടാക്രമിച്ച മാവോവാദികള്‍ എംഎല്‍സിയുടെ അമ്മാവനെ വെടിവച്ചു കൊന്നു. ബീഹാറിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം. അഞ്ചു കോടി നിരോധിത നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകള്‍ നല്‍കാമെന്നു പറഞ്ഞു പറ്റിച്ച എംഎല്‍സി രാജന്‍ കുമാര്‍ സിങ്ങിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

രാജന്‍ കുമാര്‍ സിങ്ങിന്റെ 55കാരനായ അമ്മാവന്‍ നരേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്. പുതിയ നോട്ടുകള്‍ നല്‍കാമെന്നു പറഞ്ഞു നരേന്ദ്ര സിങും രണ്ടു കോടി രൂപ കൈപ്പറ്റിയിരുന്നെന്നു മോവോവാദികള്‍ പറഞ്ഞു. സന്ദീപ് യാദവ്, വിവേക് യാദവ്, സ്ഞ്ജിത് യാദവ് തുടങ്ങിയ നേതാക്കളുടെ നേതൃത്ത്വത്തിലുള്ള മുപ്പതോളം പേരാണ് രാജന്‍ കുമാറിന്റെ വീടാക്രമിച്ചത്. പത്തിലധികം വാഹനങ്ങള്‍ തീയിട്ട സംഘം വീടിനു തീയിട്ടാണ് മടങ്ങിയത്. എന്നാല്‍ മാവോവാദികളില്‍ നിന്നു പണം വാങ്ങിയിരുന്നെന്ന കാര്യം രാജന്‍ കുമാര്‍ നിഷേധിച്ചു.



Similar News